Sooryasila Octavio Paz Dc Books അടിസ്ഥാനപരവും അഗാധസ്പർശിയുമായ വൈകാരിക പ്രതീകങ്ങളും പൗരാണികവിഷയങ്ങളും ഉപയോഗിച്ച് തനിക്ക് മനുഷ്യനിലുള്ള വിശ്വാസത്തെയും കവിതയിൽക്കൂടി മനുഷ്യന് ആത്മീയസാഫല്യം സാധ്യമാണെന്നുള്ള തന്റെ വിശ്വാസത്തെയും നാടകീയമായി ആവിഷ്കരിക്കുന്നതാണ് പ്രമുഖ ലാറ്റിനമേരിക്കൻ കവിയായ ഒക്ടാവിയൊ പാസിന്റെ രചനാരീതി. പാസിന്റെ ഈ രചനാരീതി സഫലമാവുന്ന കവിതയാണ് സൂര്യശില. 584 വരികളുള്ള സൂര്യശില കവിതാചരിത്രത്തിലെതന്നെ ഒരനന്യതയാണ്. മനുഷ്യൻ, സ്നേഹം, ഒരു പുതിയ ലോകവുമായുള്ള അതീന്ദ്രിയലയാനുഭവം ഇവയെപ്പറ്റി പാസ് ഇതുവരെ പറഞ്ഞിട്ടുള്ളതിന്റെ ആകത്തുകയാണ് ഈ കവിത. മനുഷ്യമനസ്സിനെ അഗാധമായി സ്പർശിക്കുന്ന മൂലമാതൃകകളെ ഉണർത്തുകയും ശാശ്വതമൂല്യങ്ങൾക്കുവേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തെപ്പറ്റിയുള്ള തന്റെ വീക്ഷണത്തെ നാടകീയമായി ആവിഷ്കരിക്കുകയും ചെയ്തിരിക്കുന്നു. സുര്യശിലയിൽ. ഈ കവിത ഒരു ആധ്യാത്മികാന്വേഷണമാണ് ഒപ്പംതന്നെ ഇരുളിന്റെ ലോകത്തിലേക്കുള്ള അവരോഹണവും. സൂര്യശിലയ്ക്കൊപ്പം ജീവിതത്തിന്റെ തിളക്കം, മെക്സിക്കോയുടെ താഴ്വര എന്നീ ചെറിയ കവിതകളും.