സമത്വത്തിന്റെയും സാഹോദര്യ ത്തിന്റെയും സമഭാവനയുടെയും മഹത്തായ സന്ദേശമരുളുന്ന അയ്യപ്പധർമ്മത്തിന് എന്നത്തേ ക്കാളും ഇന്ന് വളരെ പ്രസക്തിയു ണ്ട്. എല്ലാ ഭേദചിന്തയും മറന്ന് നാമൊന്നാണെന്നും നമ്മുടെ ലക്ഷ്യവും ധർമ്മവും ഒന്നാണെന്നും പ്രഖ്യാപിക്കുന്ന ഐക്യത്തിന്റെയും സമത്വത്തിൻ്റെയും ഭാവമാണ് ശ്രീഅയ്യപ്പ തീർത്ഥാടനത്തിലൂടെ നാം നേടുന്നത്. ഒരുമയുടെ കാഹളമൂതുന്ന ശ്രീഅയ്യപ്പഭഗവാന്റെ പുണ്യചരിത ങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് ഈ പുസ്തകം. ശ്രീഅയ്യപ്പസ്തോത്രങ്ങളും സർവ്വദേവസ്തുതി കളും അനുബന്ധമായി ചേർത്തിരിക്കുന്നു.