അർത്ഥമറിയാതെയാണെങ്കിലും നാമജപം ചിത്തശുദ്ധികരമാണ്. അർത്ഥമറിഞ്ഞുകൊണ്ടാ ണെങ്കിൽ നൂറിരട്ടി ഗുണമുണ്ടാകുന്നതാണ്. പരബ്രഹ്മ മൂർത്തിയായ ശ്രീലളിതാംബികയുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്ന ഈ സഹസ്രനാമസ്തോത്ര ഭാഷ്യത്തിൽ വാച്യാർത്ഥത്തിനുപുറമേ വ്യംഗ്യാർത്ഥ ങ്ങളും കൂടി കൊടുത്തിട്ടുണ്ട്.