പൊറ്റെക്കാട്ടിൻ്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു. കാമുകി, വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത, നിത്യകന്യക, സന്ന്യാസിനി, പ്രേമപ്രതികാരദാഹി, ലൈംഗികാസൂയാലു, ഭാരം ചുമക്കുന്നവൾ. അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിന്റെ പ്രതിനിധികളാണ് അവരിൽ പലരും. ചിലർ കാല്പനികമായ പ്രണയത്തിന്റെയും. പി.കെ.രാജശേഖരൻ