ആത്മവിശ്വാസവും ഇച്ഛാശക്തിയും രോഗത്തെ കീഴടക്കുവാൻ ആവശ്യമാണ്. ഡോ. കെ. ചിത്രതാരയുടെ ഈ ഗ്രന്ഥം കാൻസർ രോഗചികിത്സയ്ക്കു വിധേയരാകുന്നവർക്ക് അറിവുമാത്രമല്ല, രോഗത്തെ നേരിടുവാനുള്ള ധൈര്യവും മാനസികമായ ദാർഢ്യവും പ്രദാനം ചെയ്യും. സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന തരത്തിലുള്ളതാണ് ആഖ്യാനമെന്നത് ഈ കൃതിയുടെ പാരായണ യോഗ്യത വർദ്ധിപ്പിക്കുന്നു. കാൻസർ രോഗചികിത്സയിൽ നേടിയ അറിവുകളും അനുഭവങ്ങളും സഹജീവികൾക്കു പ്രയോജനപ്പെടണമെന്ന ആഗ്രഹത്തിന്റെ സാഫല്യമാണ് ഈ കൃതി. ഇത് എല്ലാ അനുവാചകർക്കും വിജ്ഞാനപ്രദമായ ഒരു വായനാനുഭവം നൽകുമെന്നതിൽ സംശയമില്ല.''