സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിച്ച് ജീവിതം അസഹനീയമാക്കുന്ന ഭാര്യയുടെയും അതിരുവിട്ട കാമത്തിന്റെ വന്യത കൊതിക്കുന്ന സ്‌നേഹിതയുടെയും ജീവിതത്തിലൂടെ പ്രണയത്തെയും സ്‌നേഹത്തെയും മനുഷ്യജീവിതത്തെത്തന്നെയും പുത്തനായി വ്യാഖ്യാനിക്കുന്ന നദിയുടെ ഉദ്ഭവം, സൈബര്‍ലോകത്തിന്റെ ചതിക്കുരുക്കുകളെയും കുലസ്ത്രീനാട്യങ്ങളെയും സദാചാര പുറംപൂച്ചുകളെയും ഒരു വീട്ടമ്മയിലൂടെ വെളിപ്പെടുത്തുന്ന പത്മാവതിയുടെ രഹസ്യം, ബാല്യകാലപ്രണയത്തിന്റെ ഉന്മാദവും നിഷ്‌കളങ്കതയും പ്രണയനഷ്ടത്തിന്റെ കൊടുംവിഷാദലഹരിയും ഗൃഹാതുരതയോടു ചേര്‍ത്തു സൃഷ്ടിച്ച സുജാതയുമുള്‍പ്പെടെ മേഘം മറച്ച നക്ഷത്രം, അച്ഛനെ കൊല്ലുന്ന വിധം, തീവണ്ടിയുടെ മുഖം, പഴക്കറ പുരണ്ട ഉടുപ്പ്, ആഗതന്‍… തുടങ്ങി പത്തു രചനകള്‍.സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം