നിശ്ചയദാർഢ്യംകൊണ്ട് സ്വപ്നങ്ങൾക്കു പിറകെ പറക്കാൻ പ്രേരിപ്പിക്കുന്ന ജീവിതത്തിന്റെ നേർക്കാഴ്ചയാണ് സുനിത വില്യംസ്: ആകാശത്തും ഭൂമിയിലും. ''ബഹിരാകാശത്തുനിന്നുള്ള കാഴ്ചയിൽ ഈ ഭൂഗോളം അതിമനോഹരമാണ്. അതിലൊരിടത്തും അതിരുകളില്ല. അതിരുകൾ നമ്മുടെ മനസ്സുകളിലാണ് '' എന്നു പറഞ്ഞ ബഹിരാകാശസഞ്ചാരി സുനിത വില്യംസിന്റെ നാം അറിഞ്ഞതും അറിയാത്തതുമായ ജീവിതലോകം തുറന്നുവയ്ക്കുന്ന പുസ്തകം.