Swanthamaayoru Muri Virgina Woolf Mankind Publication സ്ത്രീയുടെ ആരമാന്വേഷണത്തിൻ്റെ നിർവചനമായും പുരുഷ നിർമ്മിത നിയമാവലികളിൽ ഒതുങ്ങിനിൽക്കാത്ത അവഗണിത സ്ത്രീ സ്വത്വാവിഷ്കാരമായും സ്ത്രീപക്ഷരചനകൾ വായിക്കപ്പെടാറുണ്ട്. ഷേക്സ്പിയർക്ക് പ്രതിഭാധനയായ ഒരു സഹോദരി ഉണ്ടായിരുന്നു വെങ്കിൽ എന്തായിരിക്കും സംഭവിക്കുക? വായനക്കാരാൽ പൂരിപ്പിക്കേണ്ടതും വിമർശിക്കേണ്ടതുമായ തര ത്തിൽ ഉപാഖ്യാനങ്ങൾ സാധ്യമായതും സാഹിത്യലോകത്ത് സ്ത്രീ വാദചിന്തകൾക്ക് വിത്തുപാകുകയും ചെയ്ത കൃതിയാണ് സ്വന്തമാ യൊരു മുറി. "I give you my thoughts as they came to me" എന്ന് മറ്റവകാശവാദ ങ്ങൾ ഒന്നുമില്ലാതെ ഒരു വ്യതിചലനരൂപമായി എഴുത്തിനെ മാറ്റുന്ന കൃതി. സ്ത്രീകൾ നേരിടുന്ന യാഥാർത്ഥ്യങ്ങളെയും സാമൂഹികപ്രശ് ങ്ങളെയും സംബന്ധിച്ച സമതുലിതവും പക്വവും ഗൗരവപൂർണ്ണവു മായ ആഖ്യാനരീതി. സ്ത്രീയുടെ സൗന്ദര്യശാസ്ത്രത്തെ പ്രത്യക്ഷ ത്തിൽ തന്നെ ചർച്ചയെടുത്ത ആദ്യരചന. സ്ത്രീയുടെ സർഗാത്മകത, അനുഭവങ്ങൾ, പ്രതിരോധങ്ങൾ, പ്രതിനിധാനങ്ങൾ എന്നിങ്ങനെ ഓരോന്നിനെക്കുറിച്ചും വ്യക്തമായി സംസാരിക്കുന്ന ലോകപ്രശസ്ത ഫെമിനിസ്റ്റ് കൃതി. പുരുഷകേന്ദ്രിത - വ്യവസ്ഥാപിത സമൂഹത്തിലെ സ്ത്രീയുടെ സാഹിത്യ - സാമൂഹിക - സാംസ്കാരിക അഭാവം നിരന്തരം സ്ത്രീ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക പ്രതിബന്ധങ്ങളിലേ ക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് വിശദമാക്കുന്ന - ഏതുകാലത്തും പ്രസക്തി ചോരാത്ത അതിതീവ്ര യാഥാർത്ഥ്യങ്ങളുടെ വരച്ചുവെപ്പായ ക്ലാസിക്കൽ കൃതി. സ്വന്തമായൊരു മുറി