ദുരഭിമാനവും പൊങ്ങച്ചവും ജീവിതശൈലിയാക്കിയ ശരാശരി മലയാളിയുടെ സ്വപ്‌നങ്ങളും ദുരന്തവും ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിച്ച സിനിമയുടെ തിരക്കഥ. ഉപഭോഗവും ആഘോഷവും പുറംപൂച്ചും മാത്രമാണ് ജീവിതമെന്ന് കരുതുന്ന ഏതൊരാള്‍ക്കും ഇതിലെ നായകനായ അജയചന്ദ്രന്‍ നായരുടെ മുഖച്ഛായ കാണാം. ആകാശത്തേക്കുമാത്രം കാഴ്ചയൂന്നി വെട്ടിപ്പിടിച്ചു മുന്നേറുമ്പോഴും കാലുകള്‍ ഇവിടെ, ഭൂമിയിലാണെന്ന് ഈ സിനിമ ഓര്‍മിപ്പിക്കുന്നു.