എത്രയോ പാട്ടുകള്‍ പാടാന്‍ ബാക്കിവെച്ച് അകാലത്തില്‍ പറന്നുപോയ വാനമ്പാടിയാണ് സ്വര്‍ണ്ണലത. പക്ഷേ, ഈ ചെറുപ്രായത്തിനിടെ പാടിയതെല്ലാം ആ പ്രതിഭയുടെ സാക്ഷ്യമായി ഇന്നും സംഗീതപ്രേമികളുടെ കാതോരത്തും ഹൃദയങ്ങളിലുമുണ്ട്. ഒരു പാട്ടുകാരിക്ക് അതിലും ഭാസുരമായ സ്മാരകമില്ലല്ലോ. -കെ.ജെ. യേശുദാസ് ഏതു ഭാഷയിലെ ഏതു വാക്കും ഏതു ദേശത്തിന്റെ തനതുശൈലിയും ചൊല്‍പ്പടിക്കാക്കിയെടുക്കുക അത്ര നിസ്സാരകാര്യമല്ല. ആ ഉദ്യമം വളരെ അനായാസമായും തന്മയത്വത്തോടെയും ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് സ്വര്‍ണ്ണലത… -ടി.പി. ശാസ്തമംഗലം അനശ്വരഗായിക സ്വര്‍ണ്ണലതയുടെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമായിത്തീരുന്ന ജീവചരിത്രം. ഒപ്പം, കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുജാത മോഹന്‍, മോഹന്‍ സിതാര, ഉണ്ണിമേനോന്‍, പി. ഉണ്ണിക്കൃഷ്ണന്‍, മനോ, എസ്.പി. വെങ്കിടേഷ്, വിദ്യാസാഗര്‍, മിന്‍മിനി, ശ്രീനിവാസ്, ശരത്ത്, വിദ്യാധരന്‍, ബേണി ഇഗ്നേഷ്യസ്, സുരേഷ് പീറ്റേഴ്‌സ്… തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ ഓര്‍മ്മകളും.