കാര്യമായി സ്വർണം ഉല്പാദിപ്പിക്കാത്ത രാജ്യമായ ഇന്ത്യയിലെ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിലായി ലോകത്താകെയുള്ള ഉല്‌പാദനത്തിൻ്റെ ആറിൽ ഒന്നു സ്വർണമുണ്ട്. (ലോകത്താകെ സ്വർണ ഉൽപാദനം 17,300 ടൺ. ഇന്ത്യയിൽ പല രുടെ കൈകളിലായി 25,000 ടൺ). ഇങ്ങനെ സ്വർണത്തിന്റെ വലി യൊരു ശേഖരം ഉള്ളപ്പോഴും വീണ്ടും സ്വർണം ഇറക്കുമതി ചെയ്‌തു കൊണ്ടിരിക്കുന്നു എന്ന ദുരന്തമാണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കു ന്നത്. രാജ്യത്തിൻ്റെ വ്യാപാര ശിഷ്ട പ്രതിസന്ധിക്ക് പ്രധാന കാരണം സ്വർണ ഇറക്കുമതിയാണ്. 2013-14ൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 3,18,607 മില്യൻ ഡോളർ ആയിരുന്നപ്പോൾ ഇറക്കുമതി 4,66,216 മില്യൻ ഡോളർ ആയിരുന്നു. കയറ്റുമതിയേക്കാൾ 1,47,609 മില്യൻ ഡോളർ കൂടുതലായിരുന്നു ഇറക്കുമതി. ഇതുമൂലം ഇന്ത്യ യുടെ വിദേശ നാണയ കമ്മി 5 ശതമാനത്തിലേറെയായി. ഇന്ത്യ യിലെ മൊത്തം ജനങ്ങളുടെ വികസനത്തിനായി ഉപയോഗിക്കേണ്ടി വരുന്ന ധനം കുറെ ധനവാന്മാർക്കു മാത്രമായി വിനിയോഗിക്കുന്ന താണ് നാം ഇവിടെ കാണുന്നത്.