ഇന്ത്യാചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ കാലത്തെ ഇത്രയും വസ്‌തുനിഷ്‌ഠമായും വായനാ ക്ഷമതയോടെയും അവതരിപ്പിക്കുന്ന മറ്റൊരു ചരിത്രപുസ്‌തകമില്ല. ആദ്യമായി ഒരു സുൽത്താനേറ്റ് സ്‌ഥാപിച്ച മുഹമ്മദ് ഗോറിയിൽ തുടങ്ങി അടിമ രാജവംശം. ദില്ലി ഭരിച്ച ഏക പെൺപുലി റസിയ സുൽത്താന, ജലാലുദ്ദീൻ ഖിൽജി അലാവുദ്ദീൻ ഖിൽജി. ഗിയാസുദ്ദീൻ തുഗ്ലക്ക്. ബാബർ, ഹുമയൂൺ, അക്ബർ. ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരിലൂടെ ഒടുവിലത്തെ മുഗൾ ചക്രവർത്തി ബഹദൂർഷായിൽ അവസാനിക്കുന്ന ഈ ചരിതം യുദ്ധഭൂമികളിലുയർ ന്ന കാഹളധ്വനികളും അധികാര കിടമത്സരങ്ങളും സാമ്രാജ്യാധിപൻമാരുടെ അന്തപ്പുര രഹസ്യങ്ങളും വെളിപ്പെടുത്തുന്നു. പഥ്വിരാജ് ചൗഹാൻ, ശിവാജി, സാംബാജി. താരാഭായ് എന്നിവരുടെ പടയോട്ട ങ്ങൾ, നൂർജഹാൻ, മുംതാസ്. ജഹനാര തുടങ്ങിയ ഐതിഹാസിക വനിതാരത്ന ങ്ങളെക്കുറിച്ചുള്ള അറിയപ്പെടാത്ത കഥകൾ. അധികാരത്തിൻ്റെ ചതുരംഗക്കളി യിൽ കാലിടറിപ്പോയ ദാരാ ഷുക്കോ, ഖുസ്രു തുടങ്ങി അനേകരുടെ രക്‌തവും കണ്ണീരും. ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ വന്താർകൾ വെൻട്രാർകൾ എന്ന തമിഴ് പുസ്‌തകത്തിൻ്റെ പരിഭാഷ.