ജാതീയവേര്‍തിരിവുകള്‍ വേരുറപ്പിച്ചിരുന്ന തമിഴ്വരേണ്യസാഹിത്യമേഖല അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയ കാലത്തുനിന്നു പൊരുതിയും പോരാടിയും തമിഴ്സാഹിത്യത്തിന്റെ അവിഭാജ്യഘടകമായി മാറിയ ദളിത് സാഹിത്യത്തിന്റെ മുഖങ്ങളായ പതിനാറ് എഴുത്തുകാര്‍ രചിച്ച കഥകളുടെ തമിഴില്‍നിന്നു നേരിട്ടുള്ള വിവര്‍ത്തനം. സമ്പാദക പി. ശിവകാമി