Tao Te Ching Prakasathinte Vazhi By Lao Tzu Mathrubhumi Books വേഗവും മത്സരബുദ്ധിയും നിറഞ്ഞാടുന്ന പുതുകാലഘട്ടത്തില്‍ ‘താവോ തേ ചിങ്’ മുന്നോട്ടുവെക്കുന്ന ലളിതത്വത്തിനും സമത്വത്തിനും ആത്മശോധനയ്ക്കും ഏറെ പ്രസക്തിയുണ്ട്. പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യവും അധികാരത്തിന്റെ മേല്‍ക്കോയ്മയെക്കാള്‍ വിനയത്തിന്റെ മഹത്ത്വം തൊട്ടുകാണിക്കുന്ന ചിന്തകളും ആത്മപരിശീലനത്തിന്റെ വാതില്‍ തുറക്കുന്നു. സനാതനമായൊരു ജ്ഞാനപരമ്പരയിലേക്കാണ് ഈ വിവര്‍ത്തനം മലയാളവായനക്കാരെ അടുപ്പിക്കുന്നത്.