Tenali Raman Kathakal George Immatty H&C വിജയനഗരരാജാവായിരുന്ന കൃഷ്‌ണദേവരായരുടെ വിദുഷകനായ തെനാലിരാമൻ നമ്മെ കുടുകുടെ ചിരി പ്പിക്കുന്നു. കൂട്ടത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു. വമ്പന്മാരെ കൊമ്പുകുത്തിക്കുന്ന തെനാലിരാമന്റെ കഥകൾ കുട്ടികൾക്ക് ആവേശവും ആനന്ദവുമുളവാ ക്കുന്നു. ആത്മവിശ്വാസം വളർത്താനും വ്യക്തിത്വ വികസനത്തിനും ഇത്തരം കഥകൾ പര്യാപ്തമാണ്. പ്രതിസന്ധികൾ അനായാസം തരണംചെയ്യാൻ തെനാലിരാമനറിയാം. പലതവണ മരണത്തിന്റെ വായിൽ ചെന്നുപെട്ടിട്ടും ഒരു പോറൽ പോലും ഏല്ക്കാതെ തെനാലിരാമൻ അത്ഭുതകരമാംവണ്ണം രക്ഷപ്പെടുന്നതിൻ്റെ മനോഹരങ്ങളായ ചിത്രങ്ങൾ ഈ ഗ്രന്ഥത്തിലുടനീളം കാണാം.