(2016-ലെ വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വൈക്കം ചന്ദ്രശേഖരൻനായർ പുരസ്‌കാരം, ബഷീർ പുരസ്‌കാരം, ചെറുകാട് അവാർഡ്, ഹബീബ് വലപ്പാട് അവാർഡ്, കഥാരംഗം അവാർഡ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, അബുദാബി മലയാളിസമാജം അവാർഡ്, പി. കുഞ്ഞിരാമൻനായർ അവാർഡ്, ബാല്യകാലസഖി പുരസ്‌കാരം, വിദ്യാവിഭൂഷൺ പുരസ്‌കാരം എന്നിവ ലഭിച്ച കൃതി) ഒരു മഹാകാവ്യത്തിനെന്നപോലെ മഹത്തായ നോവലിനും ലക്ഷണംപറയാൻ ശ്രമിക്കുകയാണെങ്കിൽ ഗ്രാമവർണ്ണന, നഗരവർണ്ണന, സമരവർണ്ണന, പ്രണയവർണ്ണന, കോടതികേസു വർണ്ണന അതെല്ലാം ചേർന്ന് ഈ നോവലിനെ ഒരു ഇതിഹാസ മാക്കുന്നു. ഏതാണ്ട് ഒരുനൂറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ തക്ഷൻകുന്ന് ഗ്രാമത്തിൽ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിത ഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നൽകുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിൻപുറത്തിൻ്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദ…