എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിംഗിൻ്റെ രചയിതാവിൽ നിന്ന് 'ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ കുറിച്ച് സാധാരണക്കാർക്ക് വേണ്ടി ഇതിലും മികച്ച ഒരു പുസ്തകം എഴുതിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്.' സൺഡേ ടെലിഗ്രാഫ് 'ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ഏറ്റവും വ്യക്തമായ രീതിയിൽ വിശദീകരിക്കാൻ ബിൽ ബ്രൈസണിന് സമാനതകളില്ലാത്ത ഒരു കഴിവുണ്ട്... ഈ അവലോകനം അവസാനിപ്പിക്കുന്ന പൂർണ്ണവിരാമ ചിഹ്നത്തിൽ അടങ്ങിയിരിക്കുന്ന മൌലികകണങ്ങളുടെ അത്രയും പകർപ്പുകൾ വിൽക്കാൻ അർഹതയുണ്ട് (കുറഞ്ഞത് 500,000,000,000).' മെയിൽ ഓൺ സൺഡേ അറ്റ് ഹോം 'സാധാരണ ജീവിതത്തെ പുനർനിർമ്മിക്കുന്നതിനെ കുറിച്ചും വിരസമായ ജീവിതവ്യവഹാരങ്ങളിൽ അസാധാരണമായത് കണ്ടെത്തുന്നതിനെ കുറിച്ചുമുള്ള മോഹിപ്പിക്കുന്ന ഒരു പുസ്തകം... അസാധാരണമായ ആസ്വാദനം നൽകുന്ന പുസ്തകം.' ദി ടൈംസ് ‘പ്രയാസമില്ലാതെ ഗ്രഹിക്കാൻ കഴിയുന്ന ഗദ്യം, പരിഹാസം നിറഞ്ഞ സ്വയം വിമർശിക്കപ്പെടുന്ന നർമ്മം, ലഘുവായ പാണ്ഡിത്യം നിറഞ്ഞത്... എല്ലാവരും അവരെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും കണ്ടെത്തും.' ദി എക്ക്ണോമിസ്റ്റ് ദി റോഡ് ടു ലിറ്റിൽ ഡ്രിബ്ലിംഗ് ‘ചിരിയും, കൂർക്കംവലിയും, മുറുമുറുപ്പും, തിരിച്ചറിവോടെ ഉറക്കെയുള്ള ചിരിയോടെയുള്ള കുലുക്കവും പ്രതീക്ഷിക്കുക... മധുരിതമായ ഒരു വിരുന്ന്.' സൺഡേ ടൈംസ് ‘കണ്ണ് തുറപ്പിക്കുന്ന വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു... ബ്രൈസൺൻ്റെ മനോഹാരിതയും വിവേകവും പേജിൽ നിന്ന് തുടർച്ചായി ഒഴുകുന്നു... ബ്രൈസണെ വായിക്കുന്നത് ആനന്ദത്തിന്റെ ഭാഗമാണെന്ന് സ്വയം തിരിച്ചറിയുക.' ഡെയ്‌ലി മെയിൽ