സസ്പെൻസിൻ്റെ പശ്ചാത്തലത്തിൽ, ഈ കഥ വഴിതെറ്റിപ്പോയ സൗഹ്യദത്തിൻ്റെ ഇരുണ്ട സങ്കീർണ്ണതകളെ അനാവരണം ചെയ്യുന്നു. രണ്ട് സുഹൃത്തുക്കൾ, മോഷണത്തിലും കവർച്ചയിലും തങ്ങളുടെ പങ്കാളിത്ത സംരംഭങ്ങളാൽ ബന്ധിതരായി, അവരുടെ ലാഭം തുല്യമായി വിഭജിച്ച് കുറ്റകൃത്യങ്ങളിലൂടെ ജീവിതം നയിക്കുന്നു. എന്നാൽ അത്യാഗ്രഹവും അവിശ്വാസവും കടന്നുവരുമ്പോൾ അവരുടെ ബന്ധം തകരുന്നു. ഒരാൾ, കൊള്ളമുതലുകൾ പങ്കിടാൻ തയ്യാറാകാതെ, മറ്റൊരാളെ പോലീസിന് ഒറ്റിക്കൊടുക്കുന്നു. ’ഇന്ത്യയിലെ ആർതർ കോനൻ ഡോയൽ’ എന്ന് വാഴ്ത്തപ്പെടുന്ന ശ്രീ കോട്ടയം പുഷ്‌പനാഥ് മലയാള സാഹിത്യത്തിലെ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ ഈ നോവലിലൂടെ വിപ്ലവം സൃഷ്ടിച്ചു