ആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിന്‍റെ ചടുലവും സജീവവുമായ ഭാഷയില്‍ എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്‍. വര്‍ത്തമാനകാല കൗമാരജീവിതത്തിന്‍റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയുന്നു. അത്യധികം ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കഥാതന്തു. അതീവ ലളിതമായ ആഖ്യാനശൈലി. നോവലിസ്റ്റിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഷ ഇതിന്‍റെ രചനാഭാഷയാകുമ്പോള്‍, പുതുതലമുറയുടെ വേറിട്ട ശബ്ദം താളുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നു.