Thiruvani By Sindhu Arimboor National Books “ഇന്നത്തെ ആഗോളീകരണനയങ്ങൾ ലോകത്താകെ, സമൂഹ ത്തിലും കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും, വിടവുകൾ സൃഷ്ടിക്കുമ്പോൾ, വ്യവസ്ഥിതിയോടു പൊരുതാൻ, സമൂഹ ത്തോടു ചേർന്നുനിൽക്കേണ്ടേ എന്ന ചോദ്യവും ഉയരുന്നുണ്ട്. എങ്കിലും നമ്മുടെ സമൂഹത്തിലെ കാതലായ വിഷയങ്ങൾ ഈ ചെറുകൃതിയിലൂടെ അവതരിപ്പിക്കാൻ കഴിയുന്നു എന്നത് ഇതിന്റെ മേന്മയാണ്, മനുഷ്യസമൂഹം ഇനിയും മെച്ചപ്പെട്ട്, മെച്ചപ്പെട്ട്, മുന്നോട്ടു പോകട്ടെ എന്ന സന്ദേശവും അതിനായി പ്രവർത്തനങ്ങൾ ഉണ്ടാവും എന്ന പ്രതീക്ഷയും നോവൽ ജനിപ്പിക്കുന്നു. സിന്ധു അരിമ്പൂരിൻ്റെ ഈ നോവൽ വായനക്കാർക്കു മുന്നിൽ ഞാൻ സന്തോഷപൂർവ്വം അവതരിപ്പിക്കുന്നു."