കൈകൊട്ടിക്കളി എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിന്റെ തനതുകലയായ തിരുവാതിരക്കളിയുടെ നൂറ്റിയമ്പതോളം പാട്ടുകൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. വീരവിരാട കുമാരവിഭോ..., അമ്പിളിത്തെല്ലണിയുന്ന..., ഓമനത്തിങ്കൾക്കിടാവോ..., പങ്കജാക്ഷൻകടൽവർണ്ണൻ..., മംഗല ആതിരനൽപുരാണം..., നന്മയേറുന്നൊരു..., തുടങ്ങി ഏറെ പ്രസിദ്ധമായവയും അപൂർവ്വങ്ങളുമായ തിരുവാതിപ്പാട്ടുകളുടെ ശേഖരം.