Thonnalukal Thoovalukalakumbol Vijay P Joy Mankind Publication സാധാരണ ജീവിതത്തിൻ്റെ അലകളിൽ നിന്നും ഹൃദയത്താൽ കടഞ്ഞെടുത്ത തോന്നലുകൾ, തൂവലുകളായും ചിന്താചിറകുകളായും പറന്നുയരുമ്പോൾ, അത് പുതിയ ഒരു വായനാപാത തുറന്നുനൽകുന്നു. ഒരു പഴയ സൈക്കിളിൻ്റെ മണിയൊച്ചയും മറന്നുപോയൊരു കത്തിൻ്റെ മണവും വഴിയരികിൽ കണ്ടുമുട്ടിയ മനുഷ്യരുടെ ഓർമ്മകളും വിശാലതയിലേക്കുള്ള കടലിൻ്റെ വിളിയും ഈ താളുകളിൽ വായനക്കാരെ കാത്തുനിൽക്കുന്നുണ്ട്. സ്വയം അടയാളപ്പെടുത്താൻ കഴിയാതെ സങ്കടപ്പെടുന്ന മനുഷ്യർക്ക് ഈ അക്ഷരങ്ങൾ വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും മാലാഖച്ചിറകുകളായി മാറുന്നു. ഓർമ്മകൾക്ക് തൂവൽ കിളിർത്തപ്പോൾ ചിറകടിച്ച പുസ്തകം