Thrishna Perumbadavam H&C Books ഓർമകൾ തപിപ്പിക്കുന്ന ഹൃദയമുറിവുകളിൽനിന്നു കണ്ണീരൊലിക്കുന്ന ഒരു ജീവിതത്തെ വെളിച്ചവും പൂക്കളും സംഗീതവുംകൊണ്ടു നിറയ്ക്കു വാൻ, മരണം എന്ന പൂർണവിരാമത്തിനപ്പുറത്തുനിന്ന് അവൾ എത്തുന്നു മൗനവും ശൂന്യതയും പീഡിപ്പിക്കുന്ന ആ അശരണനെ അവൾ ഒരു ജന്മംകൊണ്ട് അവസാനിക്കുന്നതല്ല സ്നേഹം' എന്നു പഠിപ്പിക്കുന്നു. അനുഭൂതികളിൽ ജ്വാലാകലാപമാടിയ ആ നിമിഷക്ഷേത്രത്തിൽ രാഗിണി മീരയായും മീര രാഗിണിയായും പകർന്നാടുന്നു. സ്വപ്‌നയാഥാർഥ്യങ്ങ ളുടെ മറുകരയിലേക്കുള്ള ആ ഭ്രമാത്മകയാത്ര അവൻ്റെ വാഴ്‌വിനും വാക്കിനും പുതുപുതു അർഥങ്ങളേകുന്നു. നിലാവിൽ ഘനസാന്ദ്രമാകുന്ന താഴ്‌വരപോലെ കൽവിളക്കിൽ തെളിയുന്ന ഒറ്റത്തിരിവെട്ടംപോലെ വായനക്കാരൻ്റെ വൈകാരികമണ്‌ഡലത്തെ സ്പർശിച്ചു ണർത്തുന്ന നോവൽ.