ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയുള്ള ഒരു യാത്രയായ ‘തുടരും’ എന്ന സിനിമയുടെ തിരക്കഥാരൂപം. അത്രമേൽ ആഴത്തിൽ പരസ്പരം സ്നേഹിച്ച, മനസ്സിലാക്കിയ, വിശ്വസിച്ച ഒരു കുടുംബത്തിന്റെ കഥ. കേരള ബോക്സ് ഓഫീസിൽനിന്നുമാത്രമായി 100 കോടി നേടിയ ആദ്യചിത്രം. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ സിനിമകൾക്കുശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലിറങ്ങിയ സിനിമ. മികച്ച കഥാപാത്രനിർമിതിയിലൂടെ കലാപരമായും വാണിജ്യപരമായും ഒരു സിനിമ വിജയിക്കുന്നതെങ്ങനെ എന്നതിന്റെ മാതൃകയായ ഒരു ചിത്രത്തിന്റെ തിരക്കഥാരൂപം.