അപസർപ്പക നോവൽ രംഗത്തെ അതികായനായ ശ്രീ കോട്ടയം പുഷ്‌പനാഥിൻ്റെ വളരെ പ്രസിദ്ധമായ നോവലാണ് തുരങ്കത്തിലെ സുന്ദരി. ഹൈറേഞ്ചു പശ്ചാത്തലമാക്കിയ ഈ നോവൽ അദ്ദേഹം ദേവികുളത്ത് അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്ത് എഴുതിയതാണ്. അദ്ദേഹത്തിൻ്റെ ഡിറ്റക്ടീവ് സുധീർ സീരീസിലുള്ള ആദ്യ നോവലുമാണ് ഇത്. വായനക്കാരിൽ ഭീതിയുണർത്തുന്ന നിമിഷങ്ങളെ സമ്മാനിച്ചുകൊണ്ടുള്ള പശ്ചാത്തല വിവരണം അതിശയിപ്പിക്കുന്നതാണ്. ഹൈറേഞ്ചിന്റെ മനോഹാര്യത ഇത്രകണ്ട് വിവരിച്ച മറ്റൊരു നോവലില്ല എന്നുതന്നെ നമുക്ക് പറയാൻ സാധിക്കും.