Thurumbukal Neena Mohanachandran Mankind Publication നമ്മുടെ ജീവിതത്തിൻ്റെ ഓരോ കോണിലും ആരുംകാണാത്ത, തിരിച്ചറിയാത്ത ഓരോ വികാരങ്ങൾ നിശബ്ദമായി തുരുമ്പിച്ചിട്ടുണ്ടാകും, അല്ലേ? മനസ്സിൻ്റെ കോണിൽ ഒളിഞ്ഞുകിടക്കുന്ന നിരാശ, ഒളിപ്പിച്ചുവെച്ച വികാരങ്ങൾ, വിരിയുംമുന്നേ കൊഴിഞ്ഞമോഹങ്ങൾ, തുറന്നുപറയാത്ത പ്രണയം, ഒറ്റപ്പെടലിന്റെ ശ്വാസംമുട്ടലുകൾ, ആത്മവിശ്വാസമില്ലായ്മ, സ്വാർത്ഥതകൾ... കാലത്തിൻ്റെ പ്രയാണത്തിൽ അവ മനസ്സിലിരുന്നു തുരുമ്പിച്ച് ദ്രവിച്ചുവീഴുന്നു. നമുക്ക് ചുറ്റുമുള്ളവരിലും നമ്മളിൽത്തന്നെയും അങ്ങനെയുള്ള എത്രയോ തുരുമ്പുകളുണ്ടാകാം. അവയിൽ ചില തുരുമ്പുകൾ നിങ്ങൾക്കായി ഇവിടെ ചേർക്കുന്നു.