ഇന്ത്യൻ സമൂഹത്തിൽ സെക്‌സ് എന്ന വാക്ക് ഇപ്പോഴും അശ്ലീലമാണ്, ജീവിതത്തിൻ്റെ അനിവാര്യതയായിട്ടുകൂടി. സെക്സ്, വിവാഹേതരബന്ധങ്ങൾ, ലൈംഗികസംതൃപ്തി, സ്നേഹം, വിശ്വസ്‌തത, കുടുംബം, ശരീരം ഇവയെക്കുറിച്ചുള്ള മിഥ്യാധാരണകൾ പൊളിച്ചെഴുതുകയും കപടനീതികളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന അസാധാരണ കൃതി. പെണ്ണിനെ ലൈംഗിക കീഴായ്‌മയിലേക്ക് ഒതുക്കുന്ന വ്യവസ്‌ഥാപിത പുരുഷാധികാരത്തോടും സമൂഹകാഴ്‌ചപ്പാടുകളോടുമുള്ള കലഹവും പ്രതിരോധവുമാണ് ടോയ്ലറ്റ് സീറ്റ്