Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
T.Padmanabhan Sampoornakathakal By T.Padmanabhan : ടി. പത്മനാഭൻ സമ്പൂർണ്ണകഥകൾ | Mathrubhumi Books
MRP ₹ 2,600.00 (Inclusive of all taxes)
₹ 1,999.00 23% Off
₹ 100.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    T.Padmanabhan
  • Page :
    1852
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881956
  • Language :
    Malayalam
Description

T.Padmanabhan Sampoornakathakal By T.Padmanabhan Mathrubhumi Books 1950-ല്‍ എഴുതിയ ത്യാഗത്തിന്റെ രൂപങ്ങള്‍ മുതല്‍ 2026-ല്‍ എഴുതിയ ലുബ്ധന്‍ വരെയുള്ള 227 കഥകള്‍ കഥ ടി. പത്മനാഭന് സാംസ്‌കാരികവ്യവസായത്തിന്റെ ഉത്പന്നമല്ല. അത് അദ്ദേഹത്തിന് വിശ്വാസത്തിന്റെ പ്രവര്‍ത്തനമാണ്. ജീവിതം ഈ എഴുത്തുകാരന്‍ അനുഭവിക്കുന്ന രീതി കഥയായി പരിണമിക്കുകയാണ്. അയാള്‍, ഞാന്‍ എന്നീ രൂപങ്ങള്‍ നിരന്തരം കടന്നുവരുന്നതിനാല്‍ കഥകളെല്ലാം ഒരുപോലെയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. പത്മനാഭന്റെ കഥകള്‍ ഒരുപോലെയുള്ള കഥകളല്ല. എന്നാല്‍, അതൊരു നൈരന്തര്യമാണ്. മനുഷ്യനെയും അവന്റെ ലോകത്തെയും കുറിച്ചുള്ള വസ്തുനിഷ്ഠമായ ജിജ്ഞാസയാല്‍ പത്മനാഭന്റെ കലാപ്രതിഭ അയാള്‍, ഞാന്‍ എന്നീ രൂപങ്ങളുടെ സാംസ്‌കാരികമായ സാധുത അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെ കഥകള്‍ അന്തര്‍മ്മുഖയാത്രകളാകുകയാണ്. ഇതിലൂടെ ഈ ലോകം വളരെയേറെ സങ്കീര്‍ണ്ണമാണ്, വൈരുദ്ധ്യാത്മകമാണ്, കാവ്യാത്മകമായ ജ്ഞാനം നിറഞ്ഞതാണ് എന്നൊക്കെ പത്മനാഭന്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ലോകമല്ല, നാം നിരീക്ഷിക്കാന്‍ വിട്ടുപോയ ലോകമാണ് ഈ എഴുത്തുകാരന്‍ കാണിച്ചുതരുന്നത്. അത് കഥകളില്‍ സ്‌നേഹമായി പരക്കുന്നു. – കെ.പി. അപ്പന്‍ കഥയെ കവിതയോടടുപ്പിച്ച കഥാകൃത്ത് എന്ന വിശേഷണം പത്മനാഭന് ചേരും. ഭാഷയുടെ ധ്വന്യാത്മകതകളും രസാനുഭൂതികളും അറിയുന്ന അദ്ദേഹം കഥയില്‍ ഗൂഢമായ അര്‍ത്ഥങ്ങളും ധ്വനികളും നിറച്ചിരിക്കുന്നു. സംസ്‌കാരസമ്പന്നരായ സഹൃദയര്‍ക്കുവേണ്ടിയാണ് അദ്ദേഹം എഴുതുന്നത്. തന്നോട് അഭിരമിക്കുവാനും തന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനും സന്മനസ്സുള്ളവര്‍ തന്റെ കഥകളിലേക്ക് കടന്നാല്‍ മതി എന്നൊരു മനോഭാവം അദ്ദേഹത്തിനുണ്ട്. മനസ്സും മനസ്സിന്റെ വിചിത്രവഴികളും പത്മനാഭന്റെ കഥകള്‍ക്ക് ഭാവസാന്ദ്രതയും ധ്വനിസാദ്ധ്യതയും നല്‍കുന്നു. ജയിംസ് ജോയിസിന്റെയും വെര്‍ജീനിയ വുള്‍ഫിന്റെയും രചനാസങ്കേതങ്ങളായ ബോധധാരാസമ്പ്രദായം അദ്ദേഹം സുലഭമായി ഉപയോഗിച്ചിട്ടുണ്ട്. കഥയെ കവിതയാക്കി പരിവര്‍ത്തിപ്പിച്ച പത്മനാഭന്‍ കവികളുടെ ബിംബഭാഷയാണ് ഉപയോഗിക്കുന്നത്. ബിംബങ്ങളുടെയും പ്രതീകങ്ങളുടെയും ഭാഷ, ഭാഷയ്ക്കുള്ളില്‍ സൃഷ്ടിക്കുന്ന ഭാഷയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ കഥകളിലെ സംഭവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും പ്രതീകാത്മകസ്വഭാവം കൈവരുന്നത് ബിംബഭാഷയുടെ ശക്തികൊണ്ടാണ്. – ഡോ. എം.എം. ബഷീര്‍ ‘നീയാണെടാ മോനെ ഒന്നാമന്‍’ എന്നു പണ്ട് തകഴി പറഞ്ഞത് ഓരോ കഥയിലൂടെയും സമാഹാരത്തിലൂടെയും സമര്‍ത്ഥിച്ചുകൊണ്ടാണ് പത്മനാഭന്റെ അനുഗൃഹീതമായ സര്‍ഗ്ഗയാനം. ഒരു ചെറിയ ജീവിതാനുഭവം വിവരിച്ചാല്‍പ്പോലും അത് ശില്പഭദ്രമായ ചെറുകഥയായി മാറുന്ന അദ്ഭുതമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിക്കുക. ജീവിതത്തിന്റെ ദുര്‍ന്നിവാരമായ ദുഃഖങ്ങളും വേദനകളും നിസ്സഹായതകളും ധര്‍മ്മസങ്കടങ്ങളും അവയുടെ സമസ്തസങ്കീര്‍ണ്ണതകളോടുംകൂടി അറിയുകയും അവയെത്തന്നെ പ്രമേയമാക്കുകയും ചെയ്യുമ്പോഴും ടി. പത്മനാഭന്റെ കഥാലോകം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നന്മയുടെയും നറുനിലാവില്‍ക്കുളിച്ചുനില്‍ക്കുന്നു. പത്മനാഭന്റെ കഥ വെളിച്ചത്തിന്റെ കലയാണ്, മനുഷ്യത്വത്തിന്റെ കലയാണ്. ഏത് അന്ധതമസ്സിനെയും നേര്‍പ്പിക്കാന്‍ കഴിയുന്ന വെളിച്ചത്തരി മനുഷ്യന്റെ ആത്മാവില്‍ കുടികൊള്ളുന്നു എന്ന ഉറപ്പാണ് ആ കഥകള്‍ നിലനിര്‍ത്തുന്നത്. – എം. തോമസ് മാത്യു മലയാളചെറുകഥയെ ആധുനികീകരിച്ച മൂന്നാം തലമുറക്കാരില്‍ ആദ്യകഥാകാരന്‍ ടി. പത്മനാഭനാണ്. ഈ യുവാവ് നമ്മുടെ കഥാസാഹിത്യത്തില്‍ പുതിയ പാത വെട്ടിത്തെളിച്ചു. ഏറ്റവും വലിയ കഥാകാരനാരെന്നു ചോദിച്ചാല്‍ അഭിഭാഷകവൃത്തിക്കാരനായ ഈ യുവാവ് അതു താനാണെന്നു പറയുമെന്നും അങ്ങനെ പറയുന്നതു വെറും ഭോഷ്‌കല്ലെന്നും എം.പി. ശങ്കുണ്ണിനായര്‍ പണ്ടു കുറിച്ചിട്ടിട്ടുണ്ട്. പത്മനാഭന്റെ നൂതനസരണിയിലുള്ള ആദ്യകാലകഥകളുടെ ഗംഭീരമായ ഭാവത്തിനും ഭംഗിക്കും ലഭിച്ച വലിയ പ്രശംസയാണത്. – എം. അച്യുതന്‍ കഥയില്‍ ഏഴരപ്പതിറ്റാണ്ടു പിന്നിടുന്ന എഴുത്തുകാരന്റെ സമ്പൂര്‍ണ്ണകഥകളുടെ സമാഹാരം

Customer Reviews ( 0 )