Udalbhouthikam By V.Shinilal Dc Books മുതലാളിത്ത വികസനവും കമ്പോള സംസ്കാരവും പ്രകൃതിയിലും ഗ്രാമീണ ജീവിതത്തിലും വരുത്തുന്ന ആഘാതങ്ങളെ 'മയിലാടുംപാറ' എന്ന ദേശത്തിന്റെ പശ്ചാത്തലത്തിൽ ആഖ്യാനം ചെയ്യുന്ന നോവലാണ് വി. ഷിനിലാലിന്റെ 'ഉടൽ ഭൗതികം'. പെണ്ണുടലിന്റെ അനുഭവങ്ങളെയും നൈസർഗികമായ ലൈംഗികതയെയും പ്രകൃതിയുടെ ഭൗതികതയോടും സത്തയോടും ചേർത്തുനിർത്തിക്കൊണ്ട് പുതിയൊരു പാരിസ്ഥിതിക രാഷ്ട്രീയമാണ് ഈ നോവൽ മുന്നോട്ടുവെക്കുന്നത്.