Upanishath Sarasangraham Kunhikuttan Ilayath Dc Books ഉപനിഷത്ത് പദത്തിന്റെ അര്‍ത്ഥം ബ്രഹ്മവിദ്യ എന്നാണ്. അത് ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നു. വൈദികസാഹിത്യമണ്ഡല ത്തിലെ സാരസര്വ്വസ്വങ്ങളായ ഉപനിഷത്തുകളുടെ രചനാകാലം ശ്രീബുദ്ധനു തൊട്ടുമുമ്പാണെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ടണ്ട് ഭാരതം ജ്ഞാനഭിക്ഷുക്കള്ക്ക് പകര്‍ന്നുനല്‍കിയ അദ്ധ്യാത്മചിന്തയുടെ അമൃതസാരമാണ് ഉപനിഷത്തുകളില്‍ നിറഞ്ഞു തുളുമ്പുന്നത്. ആ അമൃതധാര ഒരു കൈക്കുടന്നയില്‍ ഒതുക്കി പകര്‍ന്നുതരികയാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രീ കുഞ്ഞിക്കുട്ടന്‍ ഇളയത്. മുക്തികോപനിഷത്തില്‍ ക്രമപ്പെടുത്തിയിട്ടുള്ള രീതി അവലംബിച്ചാണ് ഉപനിഷത്ത്സാരസംഗ്രഹം തയ്യാറാക്കിയിട്ടുള്ളത്.