Uska Yamini Nilavu Naseeha Bint Noushad Mankind Publication ചില പ്രണയങ്ങൾ നിലാവുപോലെയാണ്. അറിയാതെ ഹൃദയത്തിൽ പെയ്തിറങ്ങി ഒരിക്കലും മറക്കാനാവാത്തൊരു രാത്രിയായി മാറും. അത് സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിലേക്ക് പടരും. പക്ഷെ, സ്നേഹത്തേക്കാൾ ശക്തമായത് ചിലപ്പോൾ മറഞ്ഞിരിക്കുന്ന സത്യങ്ങളായിരിക്കും. വിശ്വാസം തകരുന്നിടത്ത് പ്രണയത്തിൻ്റെ സ്ഥാനം എവിടെയാണ്? നമ്മുടേതെന്നു കരുതിയ ഒരാൾ എപ്പോഴാണ് അപരിചിതനാകുന്നത്?‘ഉസ്ക യാമിനീ നിലാവ്’ എന്ന ഈ നോവലിൽ നിങ്ങൾക്കൊരിക്കലും ഒരു പ്രണയത്തിൻ്റെ കഥ വായിക്കാനാവില്ല. പകരം വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹവും നിശബ്ദതകൾ പറയാതെവെച്ച ചില സത്യങ്ങളും മനസ്സിൽ പതിയുന്ന ആ രാത്രിയുടെ നിലാവും അനുഭവിച്ചറിയാനാകും.