ഇന്നലെകളിൽ ഉത്തര മലബാറിൽ സംഗീത നാടകാതി കലകളിൽ വിഹരിച്ച വിഖ്യാത തറവാടിനെ ദുഖ സ്മൃതികളോടെ യാക്കൂബ് രചന ഒരിക്കലും മായാത്തവിധം കിസ്സുകളിലൂടെ അടയാളപ്പെടുത്തുന്നു. മുഹബത്തുകൾ നിരന്തരം മൊട്ടിട്ടും കൊഴിഞ്ഞു വീണും, ചിലത് വീണ്ടും പുത്തുലഞ്ഞും ഈ കിസ്റ്റുകളിൽ നിറഞ്ഞു നിൽക്കുന്നു. സംഗീതം പ്രാണവായു പോലെ ഏറ്റുവാങ്ങിയ ഷഡ്‌കാല ഗോവിന്ദമാരാരെ സ്മരിക്കുംവിധം മനുഷ്യായുസ്സിന്റെ വിവിധഘട്ടങ്ങൾ കടന്ന് കയറുന്ന കാലാതിവർത്തിയായ മുപ്പത്തിയാറു കിസ്റ്റുകളാണ് യാക്കൂബ് രചന ഈ കൃതിയിൽ നിർവഹിച്ചിരിക്കുന്നത് ഇതിനെ നമുക്ക് കിസ്സുകളുടെ ക്ലാസിക്ക് എന്ന് നിസ്സംശയം പേരിട്ട് വിളിക്കാം. -ചന്ദ്രശേഖരൻ തിക്കോടി