അരനൂറ്റാണ്ടുമുൻപ് വിലാസിനി എഴുതിയ സാഹിത്യസംബന്ധമായ ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇവയൊക്കെ എഴുതിയതാകട്ടെ സിംഗപ്പൂരിൽവെച്ചും. ലേഖനങ്ങളുടെ ഉള്ളടക്കത്തോട് പലതിനോടും വായനക്കാർ യോജിക്കണമെന്ന നിർബന്ധബുദ്ധി ലേഖനകർത്താവിനില്ല. ഈ സമാഹാരത്തിലെ ലേഖനങ്ങളിൽ പരാമർശിക്കപ്പെട്ട സാഹിത്യകൃതികൾ അദ്ദേഹത്തിലുളവാക്കിയ പ്രതികരണങ്ങളാണ്. മുൻവിധിയില്ലാതെ തുറന്നമനസ്സോടെ കൃതികളെ സമീപിച്ച രീതിയെ ശ്ലാഘിക്കാതിരിക്കാൻ കഴിയില്ല.