തയ്യലിനെയും അതിനോട് ബന്ധപ്പെട്ട വിഷയങ്ങളെയും സംബന്ധിച്ച് സവി സ്‌തരമായി പ്രതിപാദിക്കുന്ന ഒരു പുസ്‌തകം മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. വസ്ത്രനിർമാണത്തെപ്പറ്റി യാതൊന്നും അറി യാൻ പാടില്ലാത്തവർക്കുപോലും ആ കലയിൽ താൽപ്പര്യം ഉണ്ടാക്കുകയും അതിൽ സാമർഥ്യം ആർജിക്കുവാൻ സഹായിക്കുകയും ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്‌തകം. കുഞ്ഞുങ്ങളുടെ നാപ്‌കീൻ മുതൽ സ്ത്രീകളുടെ ഹൗസ്കോട്ട് വരെ കുട്ടിക ളുടെ ജട്ടി മുതൽ പുരുഷൻമാരുടെ കോട്ട് വരെ വ്യത്യസ്‌തമായ വസ്ത്രങ്ങൾ തയ്ക്കുന്നതിനാവശ്യമായ വിവരങ്ങൾ 1200 ഓളം ചിത്രങ്ങളുടെ സഹായ ത്തോടെ ചേർത്തിരിക്കുന്നു. ഏതൊരു സ്ത്രീക്കും എന്നെങ്കിലും ഒരിക്കൽ ഈ പുസ്‌തകം പ്രയോജനപ്പെടാതിരിക്കില്ല. പെൺകുട്ടികൾക്കും സ്ത്രീകൾക്കും സമ്മാനമായി നൽകാൻ പറ്റിയ പുസ്‌തകം.