ഈശ്വരദത്തവും പവിത്രവുമായ ഒരു ജ്ഞാനരൂപമായി നിർമാണശാസ്ത്രത്തെ ഭാരതീയപാരമ്പര്യം പരിഗണിക്കുന്നതിൻ്റെ ഉത്തമനിദർശനമാണ് ഈ ഗ്രന്ഥം. ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളെ കേരളീയ ഭൂപ്രകൃതി, ഋതുഭേദങ്ങൾ, വായുമണ്ഡലത്തിലെ ജലസാന്ദ്രത എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിശകലനങ്ങൾക്കു വിധേയമാക്കി അവതരിപ്പിച്ച പൗരാണിക സംസ്‌കൃതഗ്രന്ഥമായ 'വാസ്തുവിദ്യ'യുടെ ലളിതമായ വ്യാഖ്യാനമാണിത്. കാല-ദേശ സ്വഭാവങ്ങൾക്കനുസൃതമായ ഗൃഹനിർമിതികൾ സുഖവാസസ്ഥാനങ്ങൾ - ശാസ്ത്രീയ നിർമാണപ്രക്രിയയിലൂടെ സാധ്യമാക്കുന്ന വാസ്‌തുവിനെ അടുത്തറിയുവാൻ ഈ ആധികാരികഗ്രന്ഥം സഹായകമാകും. വാസ്തുശാസ്ത്രപ്രകാരമുള്ള നാലുകെട്ടുകളുടെ 25 പ്ലാനുകൾ.