Vathil Thurannitta Nagarathil C V Balakrishnan Dc Books വാതില്‍ തുറന്നിട്ട നഗരത്തില്‍' ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട സ്മൃതി പരമ്പരയാണ്. നന്നേ ചെറുപ്പത്തില്‍ത്തന്നെ സിനിമയുടെ വശ്യത പ്രതിരോധിക്കാനാവാത്തതായി തിരിച്ചറിഞ്ഞിരുന്നു. ഓലമേഞ്ഞ കൊട്ടകയിലിരുന്ന് പ്രൊജക്ഷന്‍ മുറിയില്‍നിന്നും നീങ്ങിയെത്തുന്ന പ്രകാശവീചികളിലേക്കും വെള്ളിത്തിരയിലെ ചലിക്കുന്ന നിഴല്‍ബിംബങ്ങളിലേക്കും ഔത്സുക്യത്തോടെ കണ്ണോടിക്കവേ ചലച്ചിത്രകല അങ്ങേയറ്റം നിഗൂഢതയാര്‍ന്നതായിരുന്നു. അതിന്റെ ഗോപനങ്ങള്‍ വെറും നാട്ടിന്‍പുറത്തുകാരനായ ഒരു പ്രേക്ഷകന് എന്നെങ്കിലും വെളിപ്പെടുമെന്നു പ്രത്യാശിച്ചതല്ല. യാത്രയ്ക്കിടയിലെപ്പോഴോ തുറന്നുകിടക്കുന്ന ഒരു വാതില്‍ കണ്ടു. അതിനപ്പുറം അത്യന്തം മോഹനവും സ്വപ്‌നോപമവുമായ സിനിമയുടെ നഗരം. ആയിരം മുഖമുള്ള, മുഖംതോറും അഴകുള്ള മായാനഗരത്തിലൂടെ ഞാനും കുറെ അലഞ്ഞു. 'വാതില്‍ തുറന്നിട്ട നഗരത്തില്‍' ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട സ്മൃതി പരമ്പരയാണ്. നന്നേ ചെറുപ്പത്തില്‍ത്തന്നെ സിനിമയുടെ വശ്യത പ്രതിരോധിക്കാനാവാത്തതായി തിരിച്ചറിഞ്ഞിരുന്നു. ഓലമേഞ്ഞ കൊട്ടകയിലിരുന്ന് പ്രൊജക്ഷന്‍ മുറിയില്‍നിന്നും നീങ്ങിയെത്തുന്ന പ്രകാശവീചികളിലേക്കും വെള്ളിത്തിരയിലെ ചലിക്കുന്ന നിഴല്‍ബിംബങ്ങളിലേക്കും ഔത്സുക്യത്തോടെ കണ്ണോടിക്കവേ ചലച്ചിത്രകല അങ്ങേയറ്റം നിഗൂഢതയാര്‍ന്നതായിരുന്നു. അതിന്റെ ഗോപനങ്ങള്‍ വെറും നാട്ടിന്‍പുറത്തുകാരനായ ഒരു പ്രേക്ഷകന് എന്നെങ്കിലും വെളിപ്പെടുമെന്നു പ്രത്യാശിച്ചതല്ല. യാത്രയ്ക്കിടയിലെപ്പോഴോ തുറന്നുകിടക്കുന്ന ഒരു വാതില്‍ കണ്ടു. അതിനപ്പുറം അത്യന്തം മോഹനവും സ്വപ്‌നോപമവുമായ സിനിമയുടെ നഗരം. ആയിരം മുഖമുള്ള, മുഖംതോറും അഴകുള്ള മായാനഗരത്തിലൂടെ ഞാനും കുറെ അലഞ്ഞു.