യാത്രാജീനുകൾ സ്നേഹപുരസരം പങ്കുവയ്ക്കുന്ന ഒരു കുടുംബത്തിന്റെ ഊരുചുറ്റലിൻ്റെ കഥയാണ് ഈ പുസ്‌തകം. കൂടും കുടുക്കയും കിടക്കയും കെട്ടി സ്വന്തം വണ്ടിയോടിച്ച് ഒരു കുടുംബം യാത്രപോവുകയാണ്. ഇന്ത്യയുടെ കിഴക്കേ തിരു പിടിച്ച്, കോറമാൻഡൽ തീരംചുറ്റി, നോർത്ത് ഈസ്റ്റിലെ ഏഴു സഹോദരിമാരുടെ കിന്നാരം കേട്ട്, സന്തോ ഷത്തിന്റെ ദേശമായ പ്രിയപ്പെട്ട അയൽരാജ്യത്തു കറങ്ങി.... അന്വേഷണങ്ങളുടെയും യാത്രയുടെയും സന്തോഷങ്ങൾ ക്കൊപ്പം ഈ പുസ്‌തകം, ഇഴചേർന്ന ഒരു കുടുംബത്തിന്റെ സ്നേഹസങ്കീർത്തനം കൂടിയാണ്. ഇതൊരു ട്രാവൽ നോവൽപോലെ മനോഹരം; വിവരങ്ങളും തമാശകളും ബോബിയുടെ ജെൻഡർ പൊളിറ്റിക്‌സ് നിരീക്ഷണങ്ങളും സയൻസുമടക്കം എല്ലാ രുചികളും ചേർത്തു വിളമ്പിയ നാക്കിലസദ്യ -ലഫ്. കേണൽ ഡോ. സോണിയ ചെറിയാൻ