അക്ഷരങ്ങൾകൊണ്ട് വാങ്മയചിത്രങ്ങൾ വരയ്ക്കുകയാണ് എഴുത്തുകാരി. കണ്മുന്നിൽ തെളിയുന്ന ദൃശ്യങ്ങളെ, നിറച്ചാർത്തുകളെ ഒരു നിശ്ചലഛായാഗ്രാഹകൻ എന്നപോൽ സചേതനമായി നമുക്ക് പകർന്നുതരുന്നു. ഈ കാവ്യസമാഹാരം ദീർഘസംവത്സരങ്ങളായി നമ്മിൽ ഉറങ്ങിക്കിടന്ന ചോദനകളെ തട്ടിയുണർത്തുന്നു. ആത്മാവിനെ ആർദ്രമാക്കുന്നു. നമ്മെ കുറച്ചുകൂടി ഔന്നത്യമാർന്ന തലത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു. അവതാരിക: റോസ്‌മേരി സമാന്തരരേഖകൾ, നിഴലും വെളിച്ചവും, ശരത്കാലം, വഴിയിൽ കളഞ്ഞത്, അലമാൻഡ പൂക്കുന്നില്ല, കിഴങ്ങുതിന്നുന്നവർ തുടങ്ങിയ 45 കവിതകളുടെ സമാഹാരം.