തനിക്കല്ലാതെ, അതേ ദൃഷ്ടിദോഷമുള്ള, അതേ മനഃദൈര്‍ഘ്യമുള്ള മറ്റൊരാള്‍ക്കുമാത്രം പാകമാവുന്ന കാഴ്ചകള്‍… തനിച്ചായിപ്പോയ ആരോ, ഏതോ നിശ്ശബ്ദതയില്‍ ആണ്ടുപോയ ആരോ സുബീഷിന്റെ കവിതകളില്‍ അവനവനെ വായിക്കും. – കല്‍പ്പറ്റ നാരായണന്‍ ഏകാന്തതയുടെ റിപ്പബ്ലിക്കിനോടാണ് സുബീഷ് തെക്കൂട്ടിന് മമത. കവിതയിലുടനീളം തനിച്ചുനിന്നുള്ള എതിരിടലിന്റെ, പോരാട്ടമെന്നു തോന്നിക്കുന്ന കീഴടങ്ങലുകളുടെ, അപ്പോള്‍പ്പോലുമുള്ള നിസ്സംഗതകളുടെ വൈകാരികമായ ആവിഷ്‌കാരമാണ് ഈ മനുഷ്യന് കവിത. ‘നദി കെ കിനാരെ’ എന്നതുപോലെ കവിതയുടെ അരികുചാരി ജീവിതത്തില്‍ നിവര്‍ന്നുനില്‍ക്കാന്‍ ഇയാള്‍ ഇഷ്ടപ്പെടുന്നു. – എം.എസ്. ബനേഷ് സുബീഷ് തെക്കൂട്ടിന്റെ പുതിയ കവിതാസമാഹാരം