ഈ കാലഘട്ടത്തിലെ അനിവാര്യമായ ഒരു പ്രതിസന്ധിയുടെ മുന്നോടിയാണ് മതതീവ്രവാദവും മതമൗലികവാദവും. മനുഷ്യമനസ്സിൽ വികലമായ വികാര ങ്ങൾ ഉണർത്തുകയും സാംസ്‌കാരിക അധഃപതന ത്തിനും രാഷ്ട്രീയാപചയത്തിനും വഴിതെളിക്കുകയും ചെയ്യുന്ന ഇത്തരം പക്ഷപാതപരമായ ചിന്തകളും പ്രവൃത്തികളും വളർച്ചയുടെ പാതയിൽ ഗുരുതരമായ വിഘ്‌നങ്ങളായിത്തന്നെ നിലനിൽക്കും. മതതീവ്രവാദത്തെയും അത് ഉയർത്തുന്ന പ്രശ്‌നങ്ങളെയും അധികരിച്ച് ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് ഈ കൃതി. നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഈ ഗ്രന്ഥം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.