രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ രണ്ടാമത്തെ സർസംഘചാലകനായിരുന്ന ശ്രീ ഗുരുജി ഗോൾവൽക്കറെ ഒരു യതിവര്യനായി കാണുന്നവർ ഏറെയുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണം സമഗ്രവും, സമ്പൂർണവുമാ യിരുന്നു. രാഷ്ട്രത്തിൻ്റെ ഇന്നലെകളെക്കുറിച്ചുള്ള യഥാർത്ഥമായ വിലയിരുത്തൽ, ഇന്നിൻറെ സമസ്യകളുടെ ശാസ്ത്രീയവിശകലനം, നാളേയ്ക്ക് വേണ്ടിയുള്ള ഭാവാത്മകവും പ്രായോഗികവുമായ മാർഗ്ഗദർശനം, ഇതെല്ലാം ദീർഘദർശനത്തോടെയുള്ള അദ്ദേഹത്തിൻ്റെ വിചാരധാരയിലൂടെ ഒഴുകിവരുന്നു. വാൾമുനമേലുള്ള നടത്തംപോലെ ദുഷ്ക്കരമാണ് രാഷ്ട്രഭക്തിയും മനുഷ്യസ്നേഹവും സ്വഭാവശുദ്ധിയുമുള്ള പുതുജനതയെ വാർത്തെടുക്കൽ. ഈ തപസ്സാണ് രാഷ്ട്രീയ സ്വയംസേവകസംഘം ചെയ്‌തുകൊണ്ടിരിക്കുന്നത്. ശ്രീ ഗുരുജി ഗോൾവൽക്കറുടെ വിചാരധാര അതിനു വേണ്ട ബൗദ്ധികവും താത്ത്വികവുമായ അടിത്തറയൊരുക്കി പ്രായോഗികപാത കാണിച്ചുതരുന്നു.