സ്വന്തം ഭാവിയെക്കുറിച്ചു സ്വപ്‌നം കാണുക, അതു സാക്ഷാൽക്കരിക്കാൻ കൃത്യവും വ്യക്തവും പ്രായോഗികവുമായ ലക്ഷ്യങ്ങൾ നിർണയിക്കുക, അവ നേടുന്നതിനുള്ള വഴികൾ ആസൂത്രണം ചെയ്യുക, ചെറിയ തിരിച്ചടികളിൽ തളരാതിരിക്കുക, തെറ്റുകളിൽനിന്നു പാഠം പഠിക്കുക, കടന്നുപോന്ന വഴിയിലേക്ക് ഇടയ്ക്കിടെ തിരിഞ്ഞുനോക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നേറുക എന്നിവയാണ് വിജയത്തിലേക്കുള്ള മാർഗം. ഇക്കാര്യങ്ങളെല്ലാം ദൃഷ്‌ടാന്തസഹിതം ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.'