സാത്താൻ ഉറങ്ങാതിരുന്ന രാത്രിയായിരുന്നു അത്. 634 അർദ്ധരാത്രി കൾ പിന്നിട്ടപ്പോഴാണ് ജനാധിപത്യത്തിൻ്റെ സൂര്യൻ വീണ്ടുമുദിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൻ്റെ അൻപതാം വർഷമാണ് 2025. അർദ്ധരാത്രിയിൽ നേടിയ സ്വാതന്ത്യം അർദ്ധരാത്രിയിൽ അപ്രത്യക്ഷ മായ കഥയുടെ നാൾവഴികളും നേരറിവുമാണ് അക്കാലത്ത് അടിയന്ത രാവസ്ഥയ്ക്കെതിരായ നിലപാട് സ്വീകരിച്ച ഇന്ത്യൻ എക്‌സ്പ്രസിൽ പത്രപ്രവർത്തകനായിരുന്ന സെബാസ്റ്റ്യൻ പോൾ ഹൃദയസ്‌പൃക്കായും എന്നാൽ ആധികാരികതയോടെയും വിവരിക്കുന്നത്. ജനാധിപത്യ ത്തിൽ അവശ്യം വേണ്ടതായ ജാഗരത്തിൻ്റെ അഭാവത്തിൽ നഷ്ടങ്ങൾ ഇനിയുമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ പുസ്തകം.