കേരളചരിത്രത്തിലെ നവോത്ഥാന നായകനായ വാഗ്ഭടാനന്ദന്റെ ജീവിതകഥ കീഴാളവിഭാഗത്തില്‍പ്പെടുന്ന നിസ്സ്വവര്‍ഗ്ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രഗാഥയാണ്. അടിച്ചമര്‍ത്തപ്പെട്ട അവശജനതയ്ക്ക് അത്താണിയായി അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കരണസംഘവും അതോടനുബന്ധിച്ചുള്ള കര്‍മ്മപദ്ധതികളും. വയലേരി കുഞ്ഞിരാമന്‍ എന്ന വീര രക്തസാക്ഷിയുടെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ഈ പുസ്തകം. വയലേരി കുഞ്ഞിക്കണ്ണന്‍ വാഗ്ഭടാനന്ദനായി മാറിയ ചരിത്രം വരച്ചുകാട്ടുന്ന പന്ന്യന്നൂര്‍ ഭാസിയുടെ നോവല്‍