ഏതൊരാളെയും മോഹിപ്പിക്കുംവിധം ജനഹൃദയങ്ങളിൽ അവരുടെയെല്ലാം കുഞ്ഞൂഞ്ഞായി, സുഹൃത്തായി, നേതാവായി ചിരപ്രതിഷ്ഠ നേടിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു നേരിട്ട നേതാവിനെ ആഴത്തിലറിയുവാൻ ഈ പുസ്തകം സഹായിക്കുന്നു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഇതുവരെ പറയാത്ത കഥകളടങ്ങിയ പുസ്തകമാണ് വിസ്മയതീരത്ത്.