വൃത്തമഞ്ജരി ഏ. ആർ. രാജരാജവർമ്മ വൃത്തരത്നാകരം, വൃത്തരത്നാവലി എന്നീ സംസ്കൃത വൃത്തശാസ്ത്രഗ്രന്ഥങ്ങളുടെ മാതൃകയിൽ മലയാളത്തിൽ വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങൾ കല്‌പിച്ചും, ലക്ഷണം ചെയ്തിട്ടില്ലാത്ത ശാകുന്തളാദിഗ്രന്ഥങ്ങളിലെ ചില പ്രധാന ശ്ലോകങ്ങൾക്കു ലക്ഷണം നിർണ്ണയിച്ചും, ഗാനപ്രധാനങ്ങളായ അനവധി മലയാളവൃത്തങ്ങളുടെ കാര്യത്തിൽ ഒരു പ്രത്യേക പ്രകരണത്തിലൂടെ ശ്രദ്ധചെലുത്തിയും ഏ. ആർ. രാജരാജവർമ്മ തയ്യാറാക്കിയതാണ് ഈ വൃത്തശാസ്ത്രഗ്രന്ഥം