Vyakaranamillatha Jeevitham K.N.A.Khader Mathrubhumi Books പ്രശസ്തനായ രാഷ്ട്രീയപ്രവര്‍ത്തകനും ജനനേതാവും മികച്ച വാഗ്മിയും നല്ല അഭിഭാഷകനും എഴുത്തുകാരനും ചിന്തകനുമൊക്കെയായി അരനൂറ്റാണ്ടിലേറെക്കാലത്തെ സജീവമായ പൊതുജീവിതം ബഹുമുഖപ്രതിഭയായ കെ.എന്‍.എ. ഖാദര്‍ പിന്നിട്ടുകഴിഞ്ഞു. അദ്ദേഹത്തിന്റെ സമ്പന്നമായ ജീവിതാനുഭവങ്ങളുടെ ഹൃദയപൂര്‍ണ്ണമായ ആത്മരേഖയാണ് ഈ വിശിഷ്ടകൃതി. തന്റെ പിന്നിട്ട ജീവിതപഥങ്ങളിലെ ചോരയും വിയര്‍പ്പും വഴിയുന്ന ഉള്ളറകളിലേക്ക് ഇവിടെ തിരിഞ്ഞുനോക്കുകയാണ്. വളരെ ഹൃദയസ്പര്‍ശിയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. പലപ്പോഴും ആത്മകഥകളില്‍ ‘ഞാന്‍’ എന്ന അഹന്ത മുന്നിട്ടു നില്‍ക്കും. എന്നാല്‍, ഈ ആത്മകഥാഖ്യാനത്തില്‍ ‘ഞാന്‍ എന്ന അഭാവ’മാണ് മുന്നിട്ടുനില്‍ക്കുന്നത്. തന്നേക്കാള്‍ പ്രധാന്യം തന്നോടൊപ്പം സഞ്ചരിച്ചവര്‍ക്കും തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ക്കും തന്നെ താനാക്കിയവര്‍ക്കും അദ്ദേഹം ഈ പുസ്തകത്തില്‍ കല്‍പ്പിച്ചുനല്‍കുന്നു. -ആലങ്കോട് ലീലാകൃഷ്ണന്‍ ഇന്ത്യന്‍ മതേതരജീവിതത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ആത്മകഥ