ആദ്യമായി ഇന്ത്യയിലെത്തിയ റഷ്യക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍. 555 വര്‍ഷങ്ങള്‍ക്കു മുന്‍പ് റഷ്യയിലെ ത്‌വേറില്‍നിന്ന് യാത്ര തിരിച്ച് ഇന്നത്തെ അസര്‍ബൈജാനിലൂടെയും ഇറാനിലൂടെയും ഒമാനിലൂടെയും കടല്‍മാര്‍ഗ്ഗം യാത്രചെയ്ത് ഗുജറാത്തില്‍ വന്നിറങ്ങിയ അഫനാസി നികിതിന്റെ അനുഭവങ്ങള്‍. വാസ്‌കോ ഡ ഗാമയ്ക്കു മുന്‍പ് കോഴിക്കോട്ട് എത്തിയ, രണ്ടു സംസ്‌കാരങ്ങളെ യാത്രയിലൂടെ ബന്ധിപ്പിച്ച സാഹസികനായ സഞ്ചാരിയുടെ യാത്രാവിവരണം