Adrusyakarangal By Jitheshraj P R Dc Books സർക്കിൾ ഇൻസ്പെക്ടർ ഫിറോസിൻ്റെ സ്വപ്നത്തിലും ജീവിതത്തിലും അദ്ദേഹത്തെ തേടിയെത്തുന്ന അദൃശ്യമായ ചില സൂചനകളും ദുർനിമിത്തങ്ങളും വെറുമൊരു അപകടമരണമായി മാത്രം കാലം വിധിയെഴുതിയ ജോസിൻ്റെ മരണത്തിനു പിന്നിലെ നിഗൂഢമായ വാതിലുകൾ തുറക്കാൻ അയാളെ നിർബന്ധിതനാക്കുന്നു. തൻ്റെ കുടുംബത്തെ സുരക്ഷിതമാക്കാൻവേണ്ടി, കാലങ്ങൾക്കിപ്പുറം സത്യം തെളിയിക്കാൻ ഇറങ്ങിത്തിരിച്ച നീതിമാനായ ആ പോലീസുദ്യോഗസ്ഥൻ ചെന്നെത്തുന്നത്, സ്വന്തം അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന കണ്ടെത്തലുകളിലേക്കാണ്. തന്നെ മാനസികമായി തകർക്കാൻ പ്രാപ്തിയുള്ള ആ സത്യം പുറത്തുവരുമ്പോൾ, നീതി നടപ്പാക്കാൻ അയാൾക്ക് സാധിക്കുമോ?