Aksharappadam U.N.Sudhakaran Pravada Books പ്രകൃതിയും ഒർമ്മകളും കേരളീയ പ്രകൃതിയുടെ നാട്ടറിവ് നാനാർത്ഥങ്ങളും ദേശപുരുഷാർത്ഥ ങ്ങളും കൊണ്ട് യു.എൻ സുധാകരൻ എന്ന കവിയെ കവിയാക്കി തീർക്കുന്നു എന്നു പറയുന്നതാവും ശരി. നല്ല അടിതെളിഞ്ഞ മലയാള ഭാഷയിൽ പാരമ്പര്യങ്ങളെ നിഷേധി ക്കാതെ തന്നെ ഒരാധുനികത സൃഷ്ടിക്കാനും യു.എൻ. സുധാകരൻ എന്ന ഈ നല്ല കവിക്ക് സാധിക്കുന്നുണ്ട്. ശ്രീനാരായണ ഗുരു ദർശിച്ചതുപോലെ "ഒരു പീഡ ഉറുമ്പിനും' വരാതെ നോക്കാവുന്ന ഒരു ജീവിതയാത്ര സാധ്യമാക്കാം എന്ന് സുധാകരകവിത മോഹിക്കുന്നുണ്ട്. ഈ കവിതകളിലുടനീളം അതിന്റെ അടയാളങ്ങളാണ് നമ്മൾ വായിക്കുന്നത്. അവതാരികയിൽ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ